ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയായ പെൺകുട്ടിയെ കോട്ടയത്തെ ആഡംബര ഹോട്ടലിൽ എത്തിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി പീഡിപ്പിച്ചു; ഗാന്ധിനഗറിലെ ഗുണ്ടാ സംഘത്തലവൻ അമ്മഞ്ചേരി സിബി പീഡനക്കേസിൽ അറസ്റ്റിൽ: പൊലീസിലെ പിടിയും സിബിയെ രക്ഷിച്ചില്ല
ക്രൈം ഡെസ്‌ക്
കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ. ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി. ജോണിനെ (38)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയ തലവനും, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധവുമുള്ള സിബിയെ തൊടാൻ പൊലീസിനു പോലും പേടിയായിയിരുന്നു. പൊലീസുമായും അടുത്ത ബന്ധമുള്ള സിബിയെ പെൺകുട്ടി കുടുക്കിയത് തന്ത്രപരമായാണ്.
കടുത്തുരുത്തിയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്കിലൂടെയാണ് സിബി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഡയാലിസിസ് ടെക്‌നീഷ്യയായ പെൺകുട്ടിയുമായി ഫെയ്സ് ബുക്കു വഴിയാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണെന്നാണ് എന്ന ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായത്. തുടർന്നു, വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ ഒരു സ്വകാര്യ ഡയാലിസിസ് സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ എത്തിയ പ്രതി, യുവതിയെ ട്രെയിനിൽ കോട്ടയത്ത് എത്തിച്ചു. തുടർന്ന് നഗരത്തിലെ തന്നെ പ്രമുഖ ആഡംബര ഹോട്ടലിൽ എത്തിച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പെൺകുട്ടി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു നൽകിയ പരാതിയിൽ പറയുന്നു.
വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറല്ലന്നു പറഞ്ഞ പെൺകുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് നഗ്നയാക്കിയത്. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു യുവതിയുടെ നഗ്ന്ന ഫോട്ടോ മൊബൈലിൽ പകർത്തി. പിന്നീട്, ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകാൻ പല തവണ തയ്യാറെടുത്തെങ്കിലും, ചിത്രങ്ങൾ പുറത്തു വിടുമെന്നും താൻ ഗുണ്ടയാണെന്നും ഭീഷണിപ്പെടുത്തി ഇവരെ ഭയപ്പെടുത്തി നിർത്തുകയായിരുന്നു.
വിവാഹം ചെയ്യണമെന്ന് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞപ്പോഴാണ്, ഇയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും, കാപ്പ ലിസ്റ്റിൽ ഉള്ളയാളുമാണെന്ന് അറിയുന്നത്. തുടർന്നു ബുധനാഴ്ച ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു. തുടർന്നു എസ് ഐ .കെ .ദീപകും പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.