
സ്വന്തം ലേഖിക
കോഴിക്കോട്: പിഞ്ചുകുഞ്ഞിനെ ആക്രമിച്ച് എല്ലൊടിച്ച സംഭവത്തില്‍ ഗുണ്ടാ നേതാവിനെതിരെ പോക്സോ കേസ് ചുമത്തി.
പന്നിയങ്കര സ്വദേശി നൈനൂക്കിനെതിരെ(44) ടൗണ്‍ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ ജോലിക്കെത്തിയ യുവതിയുടെ പിഞ്ചുകുഞ്ഞിനെ ആക്രമിച്ച് എല്ലൊടിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൈനൂക്ക്.
അസി. കമ്മിഷണര്‍ പി.ബിജുരാജിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഗുണ്ടാനേതാവിനെതിരെ നടപടി. ആഴ്ചകള്‍ക്കു മുൻപ് പാലക്കാടു നിന്നു ബീച്ചില്‍ പുലര്‍ച്ചെ കടല്‍ കാണാനെത്തിയ 7 കുട്ടികളെ പിടികൂടി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ നൈനൂക്കിനെ ടൗണ്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.