നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 374 ഗു​ണ്ട​കൾ; 2022ൽ പുതിയ ഗുണ്ടാ ലിസ്റ്റുമായി കോട്ടയം

നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 374 ഗു​ണ്ട​കൾ; 2022ൽ പുതിയ ഗുണ്ടാ ലിസ്റ്റുമായി കോട്ടയം

സ്വന്തം ലേഖകൻ

കോ​ട്ട​യം: പു​തു​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ പു​തി​യ ഗു​ണ്ടാ ലി​സ്റ്റ് വ​രു​ന്നു. ഗു​ണ്ട​ക​ളെ നേ​രി​ടാ​ൻ പു​തി​യ പ്ര​ത്യേ​ക സ്ക്വാ​ഡ് ജി​ല്ല​ക​ൾ തോ​റും രൂ​പീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡാ​ണ് നി​ല​വി​ലു​ള്ള ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 374 ഗു​ണ്ട​ക​ളാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഈ ​ലി​സ്റ്റാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡ് പ​രി​ഷ്ക്ക​രി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നാ​ണ് പു​തി​യ ഗു​ണ്ടാ സ്ക്വാ​ഡി​ൻറെ ചു​മ​ത​ല. ഇ​തി​നു പു​റ​മേ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും എ​സ്‌ഐ, ര​ണ്ടു സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ക്വാ​ഡി​ൽ അം​ഗ​ങ്ങ​ളാ​ണ്.

ക​ഞ്ചാ​വ്, ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ, ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ, സ്വ​ർ​ണ​ക്ക​ട​ത്ത്, ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ, രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി സം​ഘ​ടി​ത കു​റ്റകൃത്യ​ങ്ങ​ളി​ലാ​യി ര​ണ്ടി​ല​ധി​കം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യാ​ണ് പു​തി​യ ഗു​ണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുക.