പൊലീസുകാരെ ആക്രമിച്ചു; മോഷണവും കഞ്ചാവ് കച്ചവടവും ഗുണ്ടാ ആക്രമണവും: പുൽച്ചാടിയ്‌ക്കെതിരെ കാപ്പാ ചുമത്തി നാട് കടത്തി; നാട് കടത്തിയത് മണർകാട് സ്വദേശിയായ യുവാവിനെ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പൊലീസുകാരെ ആക്രമിക്കുകയും, മോഷണവും ഗുണ്ടാ ആക്രമണവും കഞ്ചാവ് കച്ചവടവുമായി വിലസി നടന്ന ഗുണ്ടാ സംഘാംഗമായ യുവാവിനെ പൊലീസ് നാട് കടത്തി. മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബുവിന്റെ മകൻ ലുതീഷി (പുൽച്ചാടി)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാട് കടത്തിയത്.

ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശം വെയ്ക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. അടുത്തിടെ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണ്.