video
play-sharp-fill
വീണ്ടും ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ പൊലീസ്: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി; നാട് കടത്തിയത് ചങ്ങനാശേരി സ്വദേശിയായ യുവാവിനെ

വീണ്ടും ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ പൊലീസ്: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി; നാട് കടത്തിയത് ചങ്ങനാശേരി സ്വദേശിയായ യുവാവിനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീണ്ടും ഗുണ്ടകൾക്കെതിരെ ജില്ലയിൽ കർശന നടപടിയുമായി പൊലീസ്. ചങ്ങനാശേരി സ്വദേശിയായ ഗുണ്ടയെയാണ് ഇപ്പോൾ കാപ്പ ചുമത്തി നാട് കടത്തിയിരിക്കുന്നത്. ചെത്തിപ്പുഴ കുരിശുംമൂട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (28)യെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജി നാട് കടത്തിയത്.

ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാജു, വധശ്രമവും കവർച്ചയും കഞ്ചാവ് കച്ചവടവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് സാജു ജോജോയെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, ദേഹോപദ്രവം, വധശ്രമം, ലഹരി വസ്തുക്കൾ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിക്കുക, കടകളിലും വീടുകളിലും ആക്രമണം നടത്തുക തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.