
സ്വന്തം ലേഖകൻ
കടുത്തുരുത്തി: തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഗുണ്ടാ ആക്രമണം. കോതനല്ലൂർ സ്വദേശികളായ ആണ്ടൂർ വീട്ടിൽ സാബു (54), സുഹൃത്ത് ഓലിക്കൽ വീട്ടിൽ ഷാജി (56) എന്നിവർക്കാണു ഗുരുതരമായി പരിക്കേറ്റത്. സംഭവുമായി ബന്ധപെട്ടു കഞ്ചാവ്, ലഹരി മാഫിയാ സംഘത്തിൽപെട്ട മൂന്നുപേർക്കെതിരെ കടുത്തുരുത്തി പോലീസ് വധശ്രമത്തിനു കേസടെുത്തു.
കോതനല്ലൂർ ജംഗ്‌ഷനിൽ ചൊവ്വാഴ്‌ച രാത്രി 9.30 ഓടെയാണു സംഭവം.ഇരുവരും ബാർ ഹോട്ടലിനു സമീപത്തെ തട്ടുകടയിലിരുന്നു പരസ്‌പരം ഒച്ചത്തിൽ സംസാരിച്ചുക്കൊണ്ടു ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തിരുന്ന സുധീഷ് എന്നയാൾ ഒച്ചത്തിൽ സംസാരിച്ചാൽ തല്ലുമെന്നു ഭീഷണിപെടുത്തി. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും വഴക്കുമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്‌ക്കു അടിയേറ്റതിനെ തുടർന്ന് ഇരുവരും സമീപത്തെ വീട്ടിലേക്കു ഓടി കേറി. പുറകെയെത്തിയ മൂവർ സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. തുടർന്നു സമീപത്തെ വീട്ടിലെത്തി ഇവിടെ പോർച്ചിൽ പാർക്കു ചെയ്‌തിരുന്ന കാറിന്റെ മുൻവശത്തെ ചില്ല് ക തകർത്തു. ഏറേസമയം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണു പ്രതികൾ മടങ്ങിയത്. തുടർന്നു പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഇവർക്കെതിരെ മറ്റു സ്‌റ്റേഷനുകളിൽ കേസുള്ളതാണെന്നും കഞ്ചാവ്, ലഹരി മാഫിയാ സംഘത്തിൽപെട്ടവരാണു പ്രതികളെന്നും പോലീസ് പറഞ്ഞു. മർദനമേറ്റവരുടെ മൊഴിയനുസരിച്ചു സുധീഷിനും രണ്ടു സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ. വിബിൻ ചന്ദ്രൻ പറഞ്ഞു.