play-sharp-fill
ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിലും പരിസര പ്രദേശത്തും അഴിഞ്ഞാടിയ ഗുണ്ടാ അക്രമി സംഘത്തലവൻ അഖിൽ രാജിനെതിരെ കാപ്പ ചുമത്താൻ ഗാന്ധിനഗർ പൊലീസ് തയ്യാറെടുക്കുന്നു. പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ അഖിലിനെ ഗുണ്ടാ പട്ടികയിൽപ്പെടുത്തി ഒരു വർഷം തടവിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഏറ്റുമാനൂരിൽ കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുകയും, പാറമ്പുഴയിൽ വീടിനുള്ളിൽ കയറി യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ രാജി(21)നെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങും മുൻപ് അഖിലിനെതിരെ കാപ്പ ചുമത്തുന്നതിനാണ് പൊലീസ് നടപടികളെടുക്കുന്നത്.
കഴിഞ്ഞ മേയ് 18 ന് ആർപ്പൂക്കര പനമ്പാലത്ത് ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയ്ക്കിടെ എക്‌സൈസ്് സംഘത്തെ ആക്രമിച്ച് കേസിൽ അന്ന് അഖിലിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 90 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് അഖിൽ പുറത്തിറങ്ങിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഖിൽ ഇപ്പോൾ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അഖിലിന്റെ ജാമ്യം റദ്ദാക്കാൻ നടപടികൾ ആരംഭിക്കുമെന്ന് ഏറ്റമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി.ചിറയത്ത് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിന്റെ ഭാഗമായി അഖിലിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് എക്‌സൈസ് സംഘം പോകുകയാണ്.
അലോട്ടിയുടെ ക്വട്ടേഷൻ ഗുണ്ടാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അഖിൽ. ഈ സംഘത്തിൽ പതിമൂന്ന് മുതൽ 21 വരെ പ്രായമുള്ള പത്തിലേറെ കുട്ടികളുണ്ടെന്നാണ് സൂചന. ഇതിന്റെ പാറമ്പുഴയിൽ വീട് കയറി യുവാവിനെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുദത്തിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ നാട് വീട്ടതായാണ് ലഭിച്ചിരിക്കുന്ന സൂചന. എന്നാൽ, ഇയാൾ വില്ലൂന്നിയിലും പരിസരപ്രദേശത്തും ഇന്നലെ പകൽ സമയത്ത് പോലും കറങ്ങി നടക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.