ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായ പ്രതി പുറത്തിറങ്ങി കഞ്ചാവ് വിറ്റു: പിടിക്കാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; ഗുണ്ടാ നേതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഗുണ്ടകളെ തടയാനുള്ള കാപ്പാ നിയമപ്രകാരം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയും, ഗുണ്ടാസംഘം നേതാവും മായ പത്തനാട് പുതുപറമ്പിൽ സോമശേഖരൻ മകൻ സുരേഷിനെയാണ് (അജേഷ് – 29) എരുമേലി എക് സൈസ് റേഞ്ച് സംഘം കഞ്ചാവുമായി പിടികൂടിയത്. എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ മൽപിടുത്തത്തിലൂടെയാണ് കീഴടക്കിയത്. കത്തി കുത്ത്, മൊബൈൽ ഏജന്റിനെ കല്ലുകൊണ്ട് തലക്ക് അടിച്ച പരിക്കേൽപ്പിച്ച് 10 ലക്ഷം രൂപാ കവർന്ന കേസ്സിലെ സംഘ നേതാവ്, മാരകായുധങ്ങൾ കൈവശം വെച്ചതടക്കം കേസ്സിലെ പ്രതിയും, പോലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചതാണ്. മുണ്ടക്കയം കരിനിലം ഭാഗത്ത് വിദ്യാർത്ഥികൾക്ക് ഗഞ്ചാവ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഷാഡോ ടീം മാമ്മൻ ശാമുവേലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്. പത്ത് പൊതി ഗഞ്ചാവും മായി പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഗഞ്ചാവ് ലഹരിയിലായിരുന്ന പ്രതി കീഴടങ്ങാൻ തയ്യാറയില്ലങ്കിലും മൽപിടുത്തത്തിൽ കീഴടക്കി-. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.അരുൺ, സി ഇ ഒ മാരായമാമ്മൻ ശാമുവേൽ, പി.ആർ രതീഷ്, ഹാംലെറ്റ്, വനിതാ സിവിൽ പൊലീസ് ഓഫിസർ സമീന്ദ്ര എന്നിവർ പങ്കെടുത്തു.ഓണത്തോട് അനുബന്ധിച്ച് സ്കൂൾ ,കോളേജ് പരിസരങ്ങളിൽ പരിശോധന കർശനമാക്കണമെന്ന് ഡപ്യൂട്ടി എകസൈസ് കമ്മീഷണർ ജി രാധാകൃഷ്ണൻ കർശന നിർദ്ദേശം നൽകി.