
‘താമരക്കുമ്പിളിൽ ‘ ഗുജറാത്ത്; ദേശീയ പാർട്ടിയായി ആപ്പ്; തറപറ്റി കോൺഗ്രസ്; ഹിമാചലിലും ഇഞ്ചോടിഞ്ച് പോരാട്ടം; ആട്ടവും പാട്ടുമായി പ്രവർത്തകർ; തിരഞ്ഞെടുപ്പ് ഫല സൂചനങ്ങൾ ഇങ്ങനെ…..
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ ബിജെപിയുടെ കുതിപ്പ് തുടരുകയാണ്.
141 സീറ്റുകളിലാണ് ബിജെപിയുടെ ലീഡ്. കോണ്‍ഗ്രസ് 29ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് ആം ആദ്‌മിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിമാചലില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 35 സീറ്റുകളുടെ ലീഡുണ്ടവര്‍ക്ക്. ബിജെപി 31 സീറ്റുകളില്‍ മുന്നേറുന്നു. ആപ്പ് ഇതുവരെയും അക്കൗണ്ട് തുറന്നിട്ടില്ല.
ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏര്‍പ്പെടുത്തും.
27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി അധികാര തുടര്‍ച്ച നേടുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും വെല്ലുവിളിയുയര്‍ത്തിയ ആംആദ്‌മി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായാല്‍ അത് വലിയ നേട്ടമാകും.
ഹിമാചലില്‍ 68 മണ്ഡലങ്ങളില്‍ ആകെ 412 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സര്‍വെകള്‍ പ്രവചിച്ചത്. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ല്‍ ബി.ജെ.പി 44ഉം കോണ്‍ഗ്രസ് 21ഉം സീറ്റുകളാണ് നേടിയത്.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.