video
play-sharp-fill
തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു

തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു

സ്വന്തം ലേഖകന്‍

കോട്ടയം: തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു. മിന്നും താരങ്ങള്‍ക്കൊപ്പമുള്ള 2 ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ജീവയ്ക്കൊപ്പമുള്ള രണ്ടാമത്തെ സിനിമയും പ്രഭുദേവയ്ക്കൊപ്പമുള്ള ആദ്യ ചിത്രവുമാണ് ഇതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ആദിക് രവിചന്ദ്രനാണ് ഭഗീരയുടെ സംവിധായകന്‍. മേധാവിയുടെ സംവിധായകന്‍ പി വിജയ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭഗീരയും മേധാവിയുമാണ് തമിഴകം കീഴടക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്തത ഗെറ്റപ്പുകളില്‍ പ്രഭുദേവ എത്തുന്ന ചിത്രമാണ് ഭഗീര. ചിത്രത്തില്‍ 2 ഗെറ്റപ്പുകളിലായാണ് ഗിന്നസ് പക്രു അഭിനയിച്ചിരിക്കുന്നത്.
യുവതാരം ജീവയും ആക്ഷന്‍ കിംഗ് അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് മേധാവി.

 

Tags :