അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; സംഭവത്തിൽ നാല് പേര്‍ കസ്റ്റഡിയിൽ ; മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.