video
play-sharp-fill
ജയിലിൽ കിടക്കുന്ന ഗുണ്ട അലോട്ടി ഫോൺ വിളിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്നു: ജയിലിൽ കിടന്നു ഭീഷണി മുഴക്കിയത് ആർപ്പൂക്കര സ്വദേശിയ്‌ക്കെതിരെ; അലോട്ടി അകത്തായിട്ടും ആർപ്പൂക്കരയിലും പനമ്പാലത്തും കഞ്ചാവുമായി യുവാക്കളുടെ അഴിഞ്ഞാട്ടം

ജയിലിൽ കിടക്കുന്ന ഗുണ്ട അലോട്ടി ഫോൺ വിളിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്നു: ജയിലിൽ കിടന്നു ഭീഷണി മുഴക്കിയത് ആർപ്പൂക്കര സ്വദേശിയ്‌ക്കെതിരെ; അലോട്ടി അകത്തായിട്ടും ആർപ്പൂക്കരയിലും പനമ്പാലത്തും കഞ്ചാവുമായി യുവാക്കളുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ക്രൈം

കോട്ടയം: ജില്ലാ പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടും അടങ്ങാതെ ഗുണ്ടാത്തലവൻ അലോട്ടി. ജയിലിനുള്ളിൽ കിടന്നിട്ടും ഫോൺ വിളിച്ചു ഭീഷണി മുഴക്കുകയാണ് അലോട്ടി. കഴിഞ്ഞ ദിവസം പനമ്പാലം സ്വദേശിയായ യുവാവിനെ അലോട്ടി ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ആർപ്പൂക്കര സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകിയിരുന്നു.

ആർപ്പൂക്കര പനമ്പാലത്തെ ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന അലോട്ടി ആറു മാസത്തിലേറെയായി ജയിലിലാണ്. ഇതിനിടെ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തിയ പൊലീസ് സംഘം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇതു മൂന്നാം തവണയാണ് അലോട്ടിയ്‌ക്കെതിരെ പൊലീസ് കാപ്പ ചുമത്തുന്നത്. ഇതിനു ശേഷവും ഇയാൽ ജയിലിൽ കിടന്നു ഭീഷണി തുടരുകയാണ് എന്നാണ് ഈ പരാതിയിലൂടെ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുൻപ് പാലായിലെ കൊവിഡ് സെന്റർ ജയിലിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ അലോട്ടി മറ്റൊരു ഗുണ്ടയായ അരുൺ ഗോപനെ ഫെയ്‌സ്ബുക്കിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തി ഇയാളെ ജയിലിൽ അടച്ചത്. ഇതിനു ശേഷവും ഇയാൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നതിനുള്ള വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അലോട്ടി ജയിലിലായെങ്കിലും പനമ്പാലം ആർപ്പൂക്കര പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള യുവാക്കൾ ഇപ്പോഴും കഞ്ചാവുമായി തമ്പടിച്ചിട്ടുണ്ട്. അലോട്ടിയുടെ പേരു പറഞ്ഞാണ് ഇപ്പോൾ ഈ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് കച്ചവടം അടക്കം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.