
ആലപ്പുഴ : നവകേരളമുണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ.
1956 നവംബർ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാർക്കുമില്ലെന്നും സുധാകരൻ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പറഞ്ഞു.
ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാർട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്.
ചെങ്ങന്നൂർ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാൻ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. സജി ചെറിയാൻ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്നും ജി സുധാകരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീധരൻപിള്ളയായിരുന്നെങ്കില്‍ വിജയിച്ചേനെ. ജില്ലയില്‍ പാർട്ടി പ്രവർത്തകരെ അണി നിരത്താൻ കഴിയുന്ന ഒരു നേതാവുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് അന്നുതന്നെ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതാണ്. എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന് പറയണം. ആര് എന്തിന് ചെയ്തുവെന്ന് അറിയേണ്ടെയെന്നും ജി സുധാകരൻ പറഞ്ഞു.



