ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യാത്തവർ ജനുവരി പത്തിനകം ഫയൽ ചെയ്യണം; ”അല്ലെങ്കിൽ ദിവസ കണക്കിൽ 200 രൂപ പിഴ”

ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യാത്തവർ ജനുവരി പത്തിനകം ഫയൽ ചെയ്യണം; ”അല്ലെങ്കിൽ ദിവസ കണക്കിൽ 200 രൂപ പിഴ”

 

സ്വന്തം ലേഖകൻ

കൊച്ചി: ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യാത്തവർ ജനുവരി പത്തിനകം ഫയൽ ചെയ്യണമെന്ന അല്ലാത്തപക്ഷം പിഴയൊടുക്കേണ്ടിവരുമെന്ന് സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്‌സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു.

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2017 ജൂെലെ മുതൽ 2019 നവംബർ വരെ ജി.എസ്.ടി. റിട്ടേൺഫയൽ ചെയ്യാത്തവർ അവസരം പാഴാക്കരുത്. അവസാന തിയതിക്ക് ശേഷം ഫയൽ ചെയ്താൽ ദിവസം 200 രൂപ എന്ന കണക്കിൽ പിഴ ഈടാക്കും. കൂടാതെ സർവീസ് ടാക്സിൽ അപ്പീൽ ഫയൽ ചെയ്തവരും നോട്ടീസ് കിട്ടിയവരും ഡിസംബർ 31നു മുമ്പ് ടാക്സിന്റെ 30 ശതമാനം അടച്ച് പിഴ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.