play-sharp-fill
പച്ചവെളിച്ചം മുതൽ നീല പതാക വരെ ; പൊലീസിന്റെ രഹസ്യ ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

പച്ചവെളിച്ചം മുതൽ നീല പതാക വരെ ; പൊലീസിന്റെ രഹസ്യ ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ ചില ഉന്നതോദ്യോഗസ്ഥർ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തേത്തുടർന്ന്, സേനയിലെ പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക, തത്വമസി തുടങ്ങിയ രഹസ്യ വാട്സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയകക്ഷികളുമായും സംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ.

ശബരിമലയിൽ സർക്കാർ നയം നടപ്പാക്കാൻ മുന്നിൽ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുൽ ആർ. നായർ, ഹരിശങ്കർ തുടങ്ങിയവരാണ്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ചില ഐ.പി.എസ്. ഉദ്യോഗസ്ഥർ ശ്രമിച്ചതായാണ് ഇന്റലിജൻസ് കണ്ടെത്തൽ. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറുകയും ചെയ്തു. മാധ്യമപ്രവർത്തകരെപ്പോലും പ്രക്ഷോഭകർ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആർ.എസ്.എസ്. നേതാക്കൾ കൂട്ടത്തോടെ ശബരിമലയിൽ തങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം ഫലത്തിൽ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തി. ഇതു മുതലെടുത്തതു യു.ഡി.എഫായിരുന്നു. പോലീസ് ആർ.എസ്.എസിന്റെ ബി ടീമായെന്ന യു.ഡി.എഫ്. പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു ചെറുക്കാനായില്ല. രമേശ് ചെന്നിത്തല ഇതിനെതിരെ രംഗത്തെത്തിയിരുന്നു.