വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ വമ്പൻ മോഷണം; കവർച്ച നടത്തിയത് ഏഴുലക്ഷം രൂപ വിലയുള്ള ഡയമണ്ട് റിംഗ്, 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമോതിരം ഉള്‍പ്പെടെ 44 ലക്ഷം രൂപയുടെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്  

Spread the love

സ്വന്തം ലേഖിക 

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിനടത്തുള്ള റണ്‍വേ ഹോട്ടലില്‍ താമസിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പ്രവേഷിന്‍റെ 44 ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി നെടുമ്ബാശേരി പോലീസില്‍ പരാതി നല്‍കി.

കണ്‍സ്ട്രഷൻ കമ്ബനി ഉടമയെന്ന പറഞ്ഞ ഇദ്ദേഹത്തിന്‍റെ 2.25 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച്‌ , ഒന്നര പവന്‍റെ മാല, ഏഴുലക്ഷം രൂപ വിലയുള്ള ഡയമണ്ട് റിംഗ്, 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമോതിരം എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങാൻ കിടന്നപ്പോള്‍ ഊരിവച്ചതാണന്നാണ് പോലീസില്‍ നല്‍കിയിട്ടുള്ള പരാതി . സംഭവവുമായി ബന്ധപ്പെട്ട് നെടുമ്ബാശേരി പോലീസ് ഏതാനും പേരെ ചോദ്യം ചെയ്തു.