
സ്വന്തം ലേഖകൻ
കോട്ടയം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ചെറുകിട നിർമാണങ്ങളിലും വ്യക്തിഗത ആസ്തി നിർമാണത്തിലും ക്രമക്കേട് നടക്കുന്നുവെന്നു കണ്ടെത്തൽ. വ്യവസ്‌ഥകൾ കർശനമാക്കാൻ ഗ്രാമപ്പഞ്ചായത്തുകൾക്കു സർക്കാരിന്റെ നിർദേശം.
നിർമാണം സംബന്ധിച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തലുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും സർക്കാരിന്റെ
നിർദേശമുണ്ട്.
ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട ആൾ അർഹനാണെന്ന് ഇനി മുതൽ വില്ലേജ് എക്സ്‌റ്റൻഷൻ ഓഫി സർ (വിഇഒ) സാക്ഷ്യപ്പെടുത്ത ണം. പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ അസിസ്റ്റന്റ് സെക്ര ട്ടറിയും ഇക്കാര്യം ഉറപ്പു വരുത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെൻഡർമാരിൽ (കരാറുകാർ) നിന്നു ജിഎസ്ടിയുടെ ടിഡിഎസ് ഈടാക്കാതിരിക്കുക, പൂർണ മായും പ്രവൃത്തി നടത്താതിരി ക്കുക, ഗുണഭോക്താവിന്റെ ഭൂമിയിൽ അല്ലാതെ താൽപര്യമുള്ളവരുടെ ഭൂമിയിൽ നിർമാണം നട ത്തുക, വെൻഡർമാർ സമർപ്പി ക്കുന്ന ബില്ലുകൾ യഥാസമയം നീക്കാതിരിക്കുക തുടങ്ങിയവയാണു ക്രമക്കേടുകളായി കണ്ട ത്തിയിരിക്കുന്നത്.
പശുത്തൊഴുത്ത്, ആട്ടിൻകൂട്, മാലിന്യസംസ്കരണ സംവിധാനം, കിണറുകൾ തുടങ്ങിയവയാണു വ്യക്തിഗത ആസ്തികളായി തൊഴിലുറപ്പു പദ്ധതിയിൽ നിർമിക്കുന്നത്. റോഡുകൾക്കു സംരക്ഷണഭിത്തി നിർമിക്കുക, റോഡ് കോൺക്രീറ്റിങ് തുടങ്ങിയവയാണു ചെറുകിട നിർമാണങ്ങൾ.
ഈ നിർമാണങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങുന്നതിനു പഞ്ചായത്ത് ടെൻഡർ നടപടിക ളിലൂടെ വെൻഡറെ കണ്ടെത്ത ണമെന്നാണു പുതിയ നിർദേശം. കൂടാതെ ഗുണഭോക്താക്കൾക്കു നേരിട്ടും സാധനങ്ങൾ വാങ്ങാം. രേഖകൾ ഹാജരാക്കുന്ന മുറ യ്ക്ക് ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പഞ്ചായത്ത് പണം നൽകണം.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു ചെറുകിട നിർമാണ ങ്ങൾക്കു സാധനങ്ങൾ വിതരണം ചെയ്യാനുള്ള വെൻഡർമാരായി കുടുംബശ്രീക്കു കീഴിലെ മൈക്രോ സംരംഭങ്ങൾക്കും മഹിളാ കിസാൻ ശാക്തീകരൺ പരിയോജന (എംകെഎസ്‌പി) ഗ്രൂപ്പു കൾക്കും ഇളവുകളോടെ നേര ത്തെ സർക്കാർ അനുമതി നൽ കിയിട്ടുണ്ട്.