അപേക്ഷാഫോമുകൾ അച്ചടിച്ചിട്ടില്ല, പദ്ധതികൾ ഏതൊക്കെയെന്ന് തീരുമാനമായിട്ടില്ല; നാളെ മുതൽ ഗ്രാമസഭകൾ നടത്താനൊരുങ്ങി പാമ്പാടി ഗ്രാമപഞ്ചായത്ത്, പ്രഹസനം മാത്രമാണെന്ന് പ്രതിപക്ഷ മെമ്പർമാർ
പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യത്തിന് അർഹരായ ഗുണഭോക്താക്കളുടെ പട്ടികയെപ്പറ്റി ചർച്ച ചെയ്യുവാൻ നാളെ(20-07-24) മുതൽ ഗ്രാമസഭകൾ വിളിച്ചു ചേർത്തിരിക്കുകയാണ്.
വ്യക്തിഗതാനുകൂല്യത്തിനുള്ള പദ്ധതികൾ ഏതൊക്കെയെന്ന് നാളിതുവരെ തീരുമാനമായിട്ടില്ല.
അപേക്ഷാഫോമുകൾ അച്ചടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയെപ്പറ്റി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച പോലും നടത്തിയിട്ടില്ല എന്ന് പ്രതിപക്ഷ മെമ്പർമാർ പറയുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രഹസനം മാത്രമാണ് നാളെ മുതൽ ആരംഭിക്കുവാൻ പോകുന്ന ഗ്രാമസഭകൾ എന്ന് പ്രതിപക്ഷ മെമ്പർമാർ ആരോപിച്ചു.
Third Eye News Live
0