
റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും; പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ; വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെളള കാർഡ് വിഭാഗത്തിലുളള റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും സാധനങ്ങൾ വാങ്ങി കാർഡ് ലൈവ് ആക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലെങ്കിൽ കാർഡ് റദ്ദാക്കുമെന്നായിരുന്നു പ്രചരണം. ഏപ്രിൽ ഒന്ന് മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നും സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇതിനെതിരെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമനടപടികളുൾപ്പെടെ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
Third Eye News Live
0