
തിരുവനന്തപുരം: റേഷൻ അരിയില്‍ തട്ടിപ്പ് നടത്തി കരിഞ്ചന്തയില്‍ എത്തിക്കുന്നത് തടയാൻ ലോറികളില്‍ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്.
അരി എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകളില്‍ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ് പ്രധാനമായും റേഷനരി കരിഞ്ചന്തയിലെത്തുന്നതെന്നാണ് വകുപ്പിന് ലഭിച്ച റിപ്പോർട്ട്.
റേഷൻ വിതരണത്തിന്റെ ചുമതല സപ്ലൈകോയില്‍ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്ന ഏപ്രില്‍ ഒന്നുമുതലാണ് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക. ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് റേഷനരി കരിഞ്ചന്തയിലെത്തുന്നതിന് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരി കൊണ്ടുപോകുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തിക്കാറില്ല. ഇതടക്കം പരിഹരിക്കാൻ നടപടിയെടുക്കും.







