play-sharp-fill
അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസ് പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍; മുന്നില്‍ പോലീസ് ; 770 പേര്‍ ; അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളാണ് ഭൂരിഭാഗവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത് പോലീസ് സേനയിലാണ് -770 പേര്‍. ഇതില്‍ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടു.

രണ്ടാംസ്ഥാനത്തുള്ളത് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരാണ് -188 പേര്‍. തദ്ദേശവകുപ്പില്‍നിന്ന് 53 പേരും ഈ കാലയളവില്‍ പ്രതികളായി. അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ മുന്നിലുള്ളത് തദ്ദേശസ്വയംഭരണവകുപ്പ് (216) ജീവനക്കാരാണ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളാണ് ഇവയില്‍ ഭൂരിഭാഗവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് തട്ടിപ്പുകള്‍കൂടി പുറത്തുവന്നതോടെ രണ്ടാംസ്ഥാനം സഹകരണവകുപ്പിനായി. 165 കേസുകള്‍ സഹകരണവകുപ്പ് ജീവനക്കാര്‍ക്കെതിരേയുണ്ട്. 160 റവന്യൂ ജീവനക്കാരും വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.