സർക്കാർ നിലപാട് പ്രതിഷേധാർഹം: മഹിളാ :ഐക്യവേദി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച് ബോർഡ് സ്ഥാപിച്ച ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് എതിരെ നടപടി എടുക്കണമെന്ന് മഹിളാ ഐക്യവേദി കോട്ടയം ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരു വിഭാഗത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് യോഗം ആരോപിച്ചു. മഹിളാ ഐക്യവേദി ജില്ലാ സമ്മേളനം ജൂൺ 30 നു തിരുനക്കര സ്വാമിയാർ മഠത്തിൽ വെച്ച് നടത്താനും തീരുമാനിച്ചു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻറ് ജയന്തി ജയമോന്റെ അദ്ധ്യക്ഷതയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, പുരേന്ദ്രൻ, ഗീതാ രവി, ബിന്ദു ഷാജി, ശുഭ ലക്ഷ്മി, വിനോദിനി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.