അയൽവാസിയുടെ കൈയിൽ മൊബൈൽ ഉള്ളപ്പോൾ കുരുമുളക് പറിക്കാൻ കയറുത് : ലോക് ഡൗണിൽ പഠിച്ച പാഠം പ്രേക്ഷകർക്കായി പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ

അയൽവാസിയുടെ കൈയിൽ മൊബൈൽ ഉള്ളപ്പോൾ കുരുമുളക് പറിക്കാൻ കയറുത് : ലോക് ഡൗണിൽ പഠിച്ച പാഠം പ്രേക്ഷകർക്കായി പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് പ്രഖ്യാപിച്ചതോടെ സിനിമാ താരങ്ങളുൾപ്പെടെ പലരും കാലത്ത് വീട്ടുജോലികളിലാണ് പലരും. സിനിമാതാരങ്ങളുടെ വീട്ടുജോലി കാര്യങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചിലപ്പോഴൊക്കെ ഇവയൊക്കെ വാർത്തകളിൽ ഇടം നേടാറുമുണ്ട്. അങ്ങനെ ചക്കയിട്ടപ്പോഴും കുരുമുളക് പറിച്ചപ്പോഴും താൻ പഠിച്ച പാഠങ്ങൾ പങ്കുവയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി ഇൻസ്റ്റഗ്രാമിലാണ് രസകരമായ കുറിപ്പും ഫോട്ടോയുമടക്കം പങ്കുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം നാടായ പട്ടാമ്പിയിൽ കുരുമുളക് പറിക്കലും അമ്മയെ സഹായിക്കലുമൊക്കെയായി സമയം ചെലവഴിക്കുകയായണ് ജി. പി.

ഗോവിന്ദ് പത്മസൂര്യയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം

‘അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു. ഞാൻ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ആത്മാർത്ഥമായി ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരും!

ആവശ്യത്തിലധികമുള്ള ചക്കകൾ സ്വയം ചുള പറിച്ചു വയ്ക്കാൻ ഞാൻ നിർബന്ധിതനായപ്പോൾ ആലോചിച്ചുണ്ടാക്കിയ മറ്റൊരു ജീവിത തത്വം’

അതുപോലെ കുരുമുളക് പറിക്കാൻ മതിലിൽ കയറിയ കാര്യവും ജി.പി പറയുന്നു: ‘ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്.

ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!’

അല്ലു അർജുൻ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളിൽ എത്തിയ ജിപി ചിത്രം. നടൻ ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനിൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.