സുപ്രീംകോടതി വിധിയേക്കാള്‍ ബിബിസിയെ മാനിക്കുന്നവര്‍ക്ക് അതാവാം;ഡോക്യുമെന്ററി വിവാദത്തിൽ ഗവർണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.സുപ്രീംകോടതി വിധിയേക്കാള്‍ ബിബിസിയെ മാനിക്കുന്നവര്‍ക്ക് അതാവാമെന്ന് ഗവർണർ പ്രതികരിച്ചു.
ഇന്ത്യ ലോക നേതാവായി മാറുമ്പോൾ ചിലര്‍ക്ക് നിരാശ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ കഷ്ണങ്ങളായി കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായപ്പോള്‍ പോലും ചിലര്‍ അസഹിഷ്ണുത കാണിച്ചു.
സര്‍വകലാശാല ഭേഗദതി ബില്‍ രാജ്ഭവന്‍ രാഷ്ട്രപതിക്ക് അയക്കും. ഗവര്‍ണര്‍ക്ക് മുന്നില്‍ നിലവില്‍ മറ്റു വഴികളില്ല. കണ്‍കറന്റ് ലിസ്റ്റില്‍ ഇല്ലായിരുന്നെങ്കില്‍ ഒപ്പിടുമായിരിന്നു. സര്‍ക്കാരുമായി ഒരു പോരിന് ഇല്ല. തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ താന്‍ പ്രതിപക്ഷ നേതാവുമല്ല. തെറ്റുകള്‍ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.