play-sharp-fill
വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്

വിവാഹ ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ്

സ്വന്തംലേഖകൻ

തിരുവനന്തപുരം :ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.ഈ വർഷം ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വർധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേർക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയിൽ നിന്നും 30,000 രൂപയായി അടുത്തിടെ ഈ സർക്കാർ വർധിപ്പിച്ചിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ നിന്നും ഇതിനുള്ള അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം അതേ ഓഫീസിൽ തന്നെ സമർപ്പിക്കണം.