video
play-sharp-fill

ഇനി മുതൽ എല്ലാ സർക്കാർ ജീവനക്കാരും കൃത്യസമയത്ത് ജോലിക്കെത്തണം ; ജീവനക്കാരുടേയും സംഘടനകളുടേയും എതിർപ്പ് അവഗണിച്ച് ഓഫീസുകളുടെ കാര്യക്ഷമത ഉയർത്താനുറച്ച് പിണറായി സര്‍ക്കാര്‍

ഇനി മുതൽ എല്ലാ സർക്കാർ ജീവനക്കാരും കൃത്യസമയത്ത് ജോലിക്കെത്തണം ; ജീവനക്കാരുടേയും സംഘടനകളുടേയും എതിർപ്പ് അവഗണിച്ച് ഓഫീസുകളുടെ കാര്യക്ഷമത ഉയർത്താനുറച്ച് പിണറായി സര്‍ക്കാര്‍

Spread the love

 

സ്വന്തം ലേഖിക

കൊല്ലം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഞ്ചിങ് മെഷീൻ കർശ്ശനമാക്കുന്നു. ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനായി ബയോമെട്രിക് ഫിംഗർ പ്രിന്റ് പഞ്ചിങ്ങിൽ 24നു മുൻപു റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. അതേസമയം സംവിധാനം മറ്റു വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.

ഇതോടെ ജീവനക്കർ കൃത്യസമയത്ത് ഓഫിസിൽ എത്തുന്നുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. ഇനി മുതൽ വൈകിയെത്തിയാൽ ശമ്പളം കുറയും. തുടർച്ചയായി വൈകിയെത്തിയാലത് അവധിയാകും.
സ്വന്തം സൗകര്യമനുസരിച്ചു നേരത്തേ ജോലിക്കെത്തി 7 മണിക്കൂർ ജോലി ചെയ്തു മടങ്ങാനുള്ള ക്രമീകരണവും ഇല്ലാതെയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫിസുകൾ പഞ്ചിങ് മെഷീൻ വാങ്ങി അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും ഓഫിസ് മേധാവികൾ ജീവനക്കാരുടെ ഹാജർ കൃത്യമായി പരിശോധിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.