കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ തേടി’ ഇഴ ജന്തുക്കളും..!! ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത് നാല് തവണ; ഭീതിയിൽ രോഗികളും ജീവനക്കാരും
സ്വന്തം ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ’ തേടിയെത്തുന്നവരിൽ ഇഴ ജന്തുക്കളും. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് . പാമ്പുകളെ ഭയന്ന് നടക്കാൻ കഴിയാത്ത അവസ്ഥ.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുമ്പാമ്പുകളെ പിടികൂടിയത്.
ഇതിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളും ഉള്‍പ്പെടും
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തവണ മെഡിക്കല്‍ വാര്‍ഡിന്‍റെ പരിസരത്തു നിന്നായിരുന്നുവെങ്കില്‍ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാര്‍ഡിന്‍റെ പരിസരത്താണ്. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവില്‍ പാമ്പിനെ
പിടികൂടിയത്.
പ്രസവവാര്‍ഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവര്‍ ആശുപത്രിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. എയ്ഡ് പോസ്റ്റിലെ എഎസ്‌ഐ സന്തോഷ് കുമാര്‍ പിന്നീട് വനപാലകരെ വിവരമറിയിക്കുകയും ഇവരെത്തി പാമ്പിനെ കൊണ്ടുപോവുകയുമായിരുന്നു. പാമ്പിനെ പിടികൂടുന്നതു പതിവായതോടെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്.
ഒന്നിലേറെ പാമ്പിനെ കണ്ടത്തിയ സാഹചര്യത്തില്‍ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണ് ഇഴ ജന്തുക്കളുടെ
ശല്യം രൂക്ഷമാകാൻ കാരണം. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുൻകൈയെടുത്ത് ആശുപത്രി പരിസരത്തെയെങ്കിലും കാടുകള്‍ വെട്ടിത്തെളിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.