video
play-sharp-fill
കേന്ദ്ര ബജറ്റ് : 300ലധികം ഉത്പന്നങ്ങളുടെ വില കൂടും;  കസ്റ്റംസ് തീരുവാ ഉയർത്താൻ തീരുമാനം

കേന്ദ്ര ബജറ്റ് : 300ലധികം ഉത്പന്നങ്ങളുടെ വില കൂടും; കസ്റ്റംസ് തീരുവാ ഉയർത്താൻ തീരുമാനം

 

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റിൽ 300ലധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. 300ലധികം ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ വാണിജ്യ വകുപ്പ് മന്ത്രാലയം നൽകിയിരുന്നു.

ആഭ്യന്തര വിപണിയിൽ ഇറക്കുമതി കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോഗം വർധിപ്പിച്ച് കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കാനും ബജറ്റിൽ ശ്രമം ഉണ്ടായേക്കും. കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ, ഫൂട്ട് വെയർ, കോട്ടഡ് പേപ്പർ, റബർ ഉത്പന്നങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ ഉയർന്നേക്കും എന്നാണ് സൂചന. ഇത് തടികൊണ്ടുള്ള ഉത്പന്നങ്ങളുടെ വില വർധിക്കുന്നതിന് ഉൾപ്പെടെ ഇടയാക്കിയേക്കും. ചെരുപ്പുകൾ അനുബന്ധ ഉത്പന്നങ്ങൾ എന്നിവയ്ക്ക് 10 ശതമാനം തീരുവ ഉയർത്തിയേക്കും എന്നും സൂചനയുണ്ട്.

വളർച്ച കേന്ദ്രപ്രമേയമായി വരുന്ന ബജറ്റിനെ എല്ലാവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് പൊതുജനത്തിന് നികുതിയിളവും ഗ്രാമീണർക്ക് പ്രത്യേക പദ്ധതികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വാഹന, അടിസ്ഥാന സൗകര്യ, റിയൽ എസ്റ്റേറ്റ്,ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകമായ ഇളവുകളും ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group