ചോവത്തി ഗൗരിക്ക് അവിടെ ഇരിക്കാം; ഞാനൊരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ല; ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പിന് ഇരയായതാണ് ഞാനെന്ന് ഗൗരിയമ്മ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞു; ആദരാഞ്ജലികള്‍ കൊണ്ട് മുഖംമിനുക്കുമ്പോഴും ചില അഴുക്കുകള്‍ മായാതെ കിടക്കും പാര്‍ട്ടിക്കാരേ…

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ആലപ്പുഴ: ‘പൊലിസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ അക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചുള്ള നേര്‍സാക്ഷ്യമായിരുന്നു. എന്നാല്‍ ആ മര്‍ദ്ദനങ്ങളേക്കാള്‍ മുറിവേല്‍പ്പിച്ച ചില ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട് അന്നത്തെ ഗൗരി.

‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നു. മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാര കസേരയില്‍ അന്നുണ്ടായിരുന്നത് ഇ.കെ നായനാരായിരുന്നു. ഇ.എം.എസാണ് ആ തിരക്കഥ തയ്യാറാക്കിയതെന്ന് ഗൗരിയമ്മ പിന്നീട് തുറന്നടിച്ചിട്ടുമുണ്ട്. അത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കി.

ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു ഇതിനു കാരണമെന്ന് അവര്‍ ആരോപിച്ചിരുന്നു. ഗൗരിയമ്മ ഇപ്പോഴും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത്, ജാതി പുരുഷ കേസരികള്‍ക്ക് മുന്‍പില്‍ മുട്ടു മടക്കാത്തവര്‍ എന്ന നിലയില്‍ക്കൂടിയാണ്.