
സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്‌സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്; ഗൗരി കിഷന്‍.
സ്വന്തം ലേഖകൻ
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ഗൗരി കിഷന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്
ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നും അതിന് കാരണം സ്ത്രീയായതുകൊണ്ടാണെന്നും നടി പറഞ്ഞു. തന്റെ പ്രായം കാരണം പല മുതിര്‍ന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു
എഴുത്തില്‍ എനിക്ക് താല്‍പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോള്‍ നല്ല നടിയാണ്, കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്‌സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ സംവിധായികയാവുക എന്നത് 100 ശതമാനം ദുര്‍ഘടമായിരിക്കുമെന്ന് എനിക്ക് അറിയാം.
അതിലേക്കുള്ള യാത്രയില്‍ എന്നെത്തന്നെ ഞാന്‍ പരുവപ്പെടുത്തണം. കുറേക്കൂടി പഠിക്കാനുണ്ട്’, എന്നും ഗൗരി കിഷന്‍ പറഞ്ഞു.
അതേസമയം, ഗൗരി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ‘അനുരാഗം’ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അശ്വിന്‍ ജോസിനൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലക്ഷ്മിനാഥ് സത്യം സിനിമാസ്‌ന്റെ ബാനറില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം. അശ്വിന്‍ ജോസ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നു. സുരേഷ് ഗോപി ഛായഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറാണ് അനീഷ്ലിജോ പോള്‍ എഡിറ്ററും, ജോയല്‍ ജോണ്‍സ് സംഗീത സംവിധായകനുമാണ്