video
play-sharp-fill

Friday, May 23, 2025
Homeflashഗർഭിണിയായിരുന്നപ്പോ എനിക്ക് കിട്ടുകലേന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്, അവിടെ നിന്നാണ് ഞാൻ ഇത്രയും വളർത്തിയെടുത്തത്...

ഗർഭിണിയായിരുന്നപ്പോ എനിക്ക് കിട്ടുകലേന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്, അവിടെ നിന്നാണ് ഞാൻ ഇത്രയും വളർത്തിയെടുത്തത് ; വികാരഭരിതനായി ഗോപികയുടെ അച്ഛൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഗർഭിണിയായിരുന്നപ്പോ ് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്നാണ് ഞാനവളെ പതിനേഴ്‌വയസുവരെ വളർത്തിയെടുത്തത്.അത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. വികാരഭരിതനായി ഗോപികയുടെ അച്ഛൻ. ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’

തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് കൊലപ്പെടുത്തിയ കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ് കണ്ണീരോടെ പറയുന്നു. ഇന്നലെ രാത്രിയാണ് മകൾ മരിച്ച വിവരം അറിയുന്നത്. പ്ലസ്ടു വിന് പഠിച്ചിരുന്ന ഇവ സ്‌കൂളിൽ സ്‌പെഷൽ ക്ലാസിനെന്നു പറഞ്ഞാണ് പോയത്. വരാൻ വൈകിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എട്ടു മാസമായി ഈ പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു.

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്‌കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു.

കഴിഞ്ഞ ദിവസം ഞാനാണ് മകളെ സ്‌കൂളിൽ കൊണ്ടാക്കിയത്. തിരിച്ച് കൂട്ടുകാർക്കൊപ്പം വരുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം അവൾ സാധാരണ കയറുന്ന സ്റ്റോപ്പിൽനിന്ന് കാറിൽ കയറാതെ അടുത്ത സ്റ്റോപ്പിൽനിന്ന് കയറാമെന്നു കൂട്ടുകാരോട് പറഞ്ഞാണ് പോയത്. അതുകഴിഞ്ഞ് കൂട്ടുകാരുടെ ആരുടെയൊ ബർത്ത്‌ഡേ പാർട്ടിയുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ സാധാരണ എത്തുന്ന സമയമായിട്ടും അന്വേഷിക്കാതിരുന്നത്. പിന്നെ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു പോയ വിവരം പറയുന്നത്.

കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും വിനോദ് പഠിപ്പിക്കുന്നത്. പലപ്പോഴും സ്‌കൂളിലെ ഫീസ് കൊടുക്കാൻ സാധിക്കാതെ വരാറുണ്ട്. അതിന്റെ സങ്കടം അവൾ വീട്ടിൽ അറിയിക്കാറില്ല. ഫീസടയ്ക്കാത്തതിന് ആരുമില്ലാത്ത ക്ലാസ്മുറിയിൽ ഇരുത്താറുണ്ടായിരുന്നു.പണം ഇല്ലാത്തതുകൊണ്ടാണ് ഫീസ് അടയ്ക്കാൻ വൈകിയിട്ടുള്ളത്. ഈ വർഷംകൊണ്ട് ക്ലാസ് തീരുമല്ലോ എന്ന് അവൾതന്നെ ഞങ്ങളെ സമാധാനിപ്പിക്കുന്നതായിരുന്നു പതിവെന്നും വിനോദ് പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments