
വേദനകള്‍ മറക്കാനുള്ള സമയം, ഇടവേള എടുക്കുന്നെന്ന് അമൃത സുരേഷ്, പ്രഖ്യാപനം ഗോപി സുന്ദറിനൊപ്പമുള്ള അജ്ഞാത സുന്ദരിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ
സ്വന്തം ലേഖിക
സമൂഹ മാദ്ധ്യമങ്ങളില്‍ ന്നിന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ഗായിക അമൃത സുരേഷ്. ലോകത്തെ മനസിലാക്കാനും ഉൻമേഷം വീണ്ടെടുക്കാനുള്ള യാത്രയിലാണ് താനെന്ന് അമൃത സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ജീവിതകം മനോഹരമായ നിമിഷങ്ങള്‍ നിറഞ്ഞ യാത്രയാണെന്നും അതിലെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നും അമൃത പറയുന്നു.
വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി താൻ മടങ്ങിവരുമെന്നും അത് വരെ കാത്തിരിക്കണമെന്നും അമൃത അഭ്യര്‍ത്ഥിച്ചു. ഒരു പ്രഖ്യാപനത്തിന്റെ രൂപത്തിലാണ് അമൃതയുടെ കുറിപ്പ്. ഹലോ പ്രിയപ്പെട്ടവരേ! ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്, വേദനകള്‍ മറക്കാനും മാനസികമായി സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനുമുള്ള സമയമാണിത്. ലോകത്തെ അറിയാനും പ്രതിഫലിപ്പിക്കാനും വളരാനും അനുവദിച്ചുകൊണ്ട് എന്റെ യാത്രകള്‍ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്.. ഓര്‍ക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങള്‍ നിറഞ്ഞ മനോഹരമായ ഒരു യാത്രയാണ് ഞാൻ ഓരോന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ തയ്യാറാണ്. കാത്തിരിക്കുക. ശ്രദ്ധിക്കുക, അനുഗ്രഹീതരായി തുടരുക,” അമൃത കുറിച്ചു. റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഒരു അജ്ഞാത സുന്ദരിയുമൊത്തുള്ള സ്വിറ്റ്‌സര്‍ലാൻഡില്‍ നിന്നുള്ള ചിത്രം ഗോപിസുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് അമൃതയുടെ കുറിപ്പെന്നതും ശ്രദ്ധേയമാണ്. ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തില്‍ യുവതിയുടെ മുഖം വ്യക്തമല്ലെങ്കിലും മയോണി എന്നറിയപ്പെടുന്ന പ്രി.യ നായരാണ് ഇതെന്നാണ് സൂചനകള്‍, ഇവരുടെ സമീപകാല ചിത്രങ്ങളില്‍ ഗോപിസുന്ദര്‍ പലപ്പോഴും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് അമൃതയും ഗോപിസുന്ദറും പരസ്പരം സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ചര്‍ച്ചയായിരുന്നു