പ്രകൃതിയും മനുഷ്യനും ലയിച്ചു ചേരുന്ന അസാധാരണജീവിതത്തിന്റ ആവിഷ്കാരമാണ് സി. റഹീമിന്റ പ്രകാശത്തിന്റ പര്‍വതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി.
സ്വന്തം ലേഖിക
തിരുവനന്തപുരം : അസാധാരണജീവിതത്തിന്റ ആവിഷ്കാരമാണ് സി. റഹീമിന്റ പ്രകാശത്തിന്റ പര്‍വതമെന്ന് വി.ഡി സതീശൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള വേദിയില്‍ സി. റഹീമിന്റ പ്രകാശത്തിന്റ പര്‍വതം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെ ആത്മീയത അനുഭവപ്പിക്കുന്ന അപൂര്‍വം നോവലുകളിലൊന്നാണിത്. മനുഷത്വത്തിന്റ മഹത്വം ഉദ്ഘോഷിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യത്തില്‍ വേറിട്ടൊരനുഭവമാണ്.
പറക്കുന്ന മനുഷ്യരുടെ ലോകം ഈ നോവലില്‍ വരച്ചിട്ടുന്നുണ്ട്. പക്ഷികളുടെയും വന്യമൃഗങ്ങളുടെയും പുറത്തു സഞ്ചരിക്കുന്നവരുണ്ട്. . ഭാവനയുടെ കൊടുമുടി കയറലാണ് ഈ നോവലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ജി.ആര്‍. ഇന്ദുഗോപൻ പുസ്തകം ഏറ്റുവാങ്ങി. ബ്രഹാം മാത്യു, എൻ.വി.രവിന്ദ്ര നാഥൻ നായര്‍, ബാബു ജോണ്‍ എന്നിവര്‍ സംസാരിച്ചു. പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0