ജയിൽ മോചിതനായ സന്തോഷത്തിൽ ബൈക്ക് റാലി നടത്തി ആഘോഷിച്ചു: ഗുണ്ടാ നേതാവ് വീണ്ടും ജയിലിലേയ്ക്ക്

Spread the love

 

ന്യൂഡൽഹി: ജയിൽ മോചിതനായതിന് പിന്നാലെ തെരുവിൽ ആഹ്ളാദ പ്രകടനവും അനുയായികൾക്കൊപ്പം റാലിയും നടത്തിയ ഗുണ്ടാ നേതാവ് വീണ്ടും അഴിക്കുള്ളിലായി.

video
play-sharp-fill

 

നിരവധി കേസുകളിൽ പ്രതിയായ ഹർഷദ് പാടൺകർ ജൂലായ് 23 നാണ് ജയിൽ മോചിതനായത്. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം. ഇതിന് പിന്നാലെ ഇയാളുടെ അനുയായികൾ തെരുവിൽ റാലി നടത്തി വരവേൽക്കുകയായിരുന്നു. ബഥേൽ നഗർ മുതൽ അംബേദ്‌കർ ചൗക്ക് വരെ നടത്തിയ റാലിയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വീണ്ടും പണി കിട്ടിയത്.

 

വാഹനങ്ങൾ അണിനിരക്കുന്നതും ഹർഷദ് പാടൺകർ സൺറൂഫിലൂടെ അണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. അനധികൃതമായി റാലി നടത്തിയതിനും കുഴപ്പങ്ങൾ സൃഷ്ടിച്ചതിനുമാണ് അറസ്റ്റ്. ഹർഷദിനെ കൂടാതെ ആറ് സഹായികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group