ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഇനി മൊബൈൽ റീചാർജ് ചെയ്യാൻ ഗൂഗിൾ സെർച്ച്

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഇനി മൊബൈൽ റീചാർജ് ചെയ്യാൻ ഗൂഗിൾ സെർച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഗൂഗിൾ സെർച്ച് ഓപ്ഷനിൽ മൊബൈൽ റീച്ചാർജ് സൗകര്യം ആരംഭിച്ചു. വിവിധ റീച്ചാർജ് നിരക്കുകൾ കണ്ടെത്താനും താരതമ്യം ചെയ്യാനും റീച്ചാർജ് ചെയ്യാനും ഇതുവഴി സാധിക്കും.

ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ സെർച്ചിന്റെ ഈ പുതിയ ഫീച്ചർ ലഭ്യമാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, ബി.എസ്.എൻ.എൽ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിൾ സെർച്ചിൽ റീച്ചാർജ് ചെയ്യുന്നതെങ്ങനെ

ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ സെർച്ചിൽ സിം റീച്ചാർജ്, മൊബൈൽ പ്രീപെയ്ഡ് റീച്ചാർജ് എന്നിങ്ങനെ റീച്ചാർജുമായി ബന്ധപ്പെട്ട എന്തെങ്കിലും സെർച്ച് ഓപ്ഷനിൽ ടൈപ്പ് ചെയ്യുക,.

സെർച്ച് റിസൾട്ടിൽ മൊബൈൽ റീചാർജ് എന്നൊരു സെക്ഷൻ കാണിക്കും. ഇതിൽ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവങ്ങനെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ പ്ലാനുകൾ കാണുന്നതിന് ബ്രൌസ് പ്ലാൻ ഓപ്ഷനിൽ ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് വേണ്ട പ്ലാൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മൊബിക്വിക്, പേ ടീഎം, ഗൂഗിൾ പേ പോലുള്ള ആ പ്ലാനുകൾക്ക് വിവിധ റീച്ചാർജ് സേവന ദാതാക്കൾ നൽകുന്ന ഓഫറുകളുടെ പട്ടിക കാണാം. നിങ്ങൾക്ക് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പിൽ നിന്നും റീച്ചാർജ് പൂർത്തിയാക്കാം.