video
play-sharp-fill
പാക്കിസ്ഥാൻ  സർക്കാരിന്റെ നടപടികൾ പുനപരിശോധന നടത്തണം : സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും

പാക്കിസ്ഥാൻ സർക്കാരിന്റെ നടപടികൾ പുനപരിശോധന നടത്തണം : സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിളും. ഓൺലൈൻ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി പാക്കിസ്ഥാൻ സർക്കാർ അംഗീകരിച്ച പുത്തൻ നിയമങ്ങൾ പുനഃപരിശോധന നടത്തില്ലെങ്കിൽ സേവനം നിർത്തുമെന്നാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ മുൻനിര കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഏഷ്യ ഇന്റർനെറ്റ് കോലിഷനാണ് ഇക്കാര്യം കമ്പനികൾ വ്യക്തമാക്കിയത്.

 

 

സിറ്റിസൻസ് പ്രൊട്ടക്ഷൻ റൂൾ നടപ്പാക്കുന്നതെനിരെയാണ് കമ്പനികൾ സർവീസ് നിർത്തുമെന്ന് ഭീഷണിയുമായി രംഗത്ത് എത്തിയത്. ഈ നിയമപ്രകാരം സർക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള പാക്കിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടാതെ നിയമം പാലിക്കാൻ കമ്പനികൾ തയ്യാറായില്ലെങ്കിൽ സേവനങ്ങൾ വിലക്കുകയും കൂടാതെ 50 കോടി പാക്കിസ്ഥാൻ രൂപ പിഴയും നൽകണമെന്നുമാണ് നിയമം. എന്നാൽ നിയമം പുനഃപരിശോധിച്ചില്ലെങ്കിൽ തങ്ങൾ സേവനം നിർത്താൻ എന്ന നിലപാടിലാണ് കമ്പനികൾ. നിയമങ്ങൾ പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് ഫെബ്രുവരി ആദ്യം എഐസി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തെഴുതിരുന്നു.