video
play-sharp-fill
ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാർ  കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി..!

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി..!

സ്വന്തം ലേഖകൻ

തൊടുപുഴ: നിയന്ത്രണം നഷ്ടപ്പട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 7.15ന് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ മുണ്ടൻമുടി ഭാഗത്തുവച്ചാണ് അപകടം. മധുരയ്ക്കു പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തിൽപെട്ടത്. മധുരയിൽനിന്ന് ഗൂഗിൾ മാപ്പു നോക്കിയാണ് ഇവർ ഇതുവഴി വന്നതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ റോഡിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.

കുട്ടിയമ്മയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് എതിർ വശത്തെ തിട്ടയിൽ ഇടിച്ചാണു നിന്നത്. കാറിനും കേടുപാടുകൾ പറ്റി. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.