video
play-sharp-fill
വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​ഗൂഗിൾ കമ്പനി

വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​ഗൂഗിൾ കമ്പനി

സ്വന്തം ലേഖകൻ
വ്യക്തിഗത വിവരങ്ങള്‍ ​ഗൂ​ഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വിപുലീകരിച്ച്‌ ​കമ്ബനി.

ദീര്‍ഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച്‌ റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍.

ലോഗ്-ഇന്‍ വിവരങ്ങള്‍ പോലുള്ള രഹസ്യ സ്വഭാവമുള്ളവ നീക്കം ചെയ്യാനും പുതിയ നയം അനുവദിക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മുന്നില്‍കണ്ടാണ് ഇത്. “ഉപഭോക്താക്കളുടെ വിവരങ്ങളേക്കുറിച്ചുള്ള ആക്സസ് സുപ്രധാനമാണെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമാക്കി വയ്ക്കാന്‍ അവരെ ശാക്തീകരിക്കേണ്ടതും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യതയും ഓണ്‍ലൈന്‍ സുരക്ഷയും തമ്മില്‍ ബന്ധപ്പെട്ട് കിട‌ക്കുന്നതാണ്. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോള്‍ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ സംബന്ധിച്ച്‌ നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്”, കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള അപേക്ഷകള്‍ ഗൂഗിള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരിട്ട് ഹാനികരമായേക്കാവുന്ന വ്യക്തിഗത ഉള്ളടക്കം നീക്കം ചെയ്യാന്‍ ​ഗു​ഗിള്‍ നേരത്തെ അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ളവയ്ക്കാണ് മുമ്ബ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴി‍ഞ്ഞിരുന്നത്. അതേസമയം ​ഗൂ​ഗിള്‍ സേര്‍ച്ചില്‍ ‌ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ നിന്ന് അവ നീക്കം ചെയ്യില്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണെന്നും കമ്ബനി ഓര്‍മ്മപ്പെടുത്തി.