video
play-sharp-fill

ഓരോ സേവിനും 500 ഡോളർ : ഓസ്‌ട്രേലിയ്ക്ക് വ്യതസ്ത സഹായ വാഗ്ദാനവുമായി ഗോളി മാറ്റ് റയാൻ

ഓരോ സേവിനും 500 ഡോളർ : ഓസ്‌ട്രേലിയ്ക്ക് വ്യതസ്ത സഹായ വാഗ്ദാനവുമായി ഗോളി മാറ്റ് റയാൻ

Spread the love

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയ്ക്ക് വ്യതസ്ത സഹായ വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ ദേശീയ ഗോളി മാറ്റ് റയാൻ. തീയണക്കലും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഓസ്‌ട്രേലിയയിലേക്കാണ്. സിനിമാ താരങ്ങൾ അടക്കം പല പ്രമുഖരും ഓസ്‌ട്രേലിയക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു.

സ്വന്തം നാട്ടിൽ ഇത്ര വലിയ അപകടം നടക്കുമ്പോൾ അവിടേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയൻ ദേശീയ ടീം ഗോളി മാറ്റ് റയാൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈട്ടന്റെ ഗോളിയാണ് റയാൻ. അതിനാൽ തന്നെ സ്വന്തം നാടിനുള്ള റയാന്റെ സഹായവും ഫുട്‌ബോളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ വാരാന്ത്യത്തിലെ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലുമായി ഗോളിമാർ നടത്തുന്ന ഓരോ സേവിനും 500 ഓസ്‌ട്രേലിയൻ ഡോളർ എന്ന നിലയ്ക്ക് സഹായം നൽകാനാണ് റയാന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയാൻ തന്നെ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. 2012-ൽ ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി അരങ്ങേറിയ റയാൻ ഇതുവരെ 59 മത്സരങ്ങളിൽ ഗോൾവല കാത്തു. 2017 മുതൽ ബ്രൈട്ടന്റെ താരമാണ് റയാൻ.