തിരുവനന്തപുരം വിമാനത്താവളത്തിൽ 1.32 കോടി രൂപയുടെ സ്വർണം പിടികൂടി ; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള സ്വർണവുമായി രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. അബുദാബിയിൽനിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരിൽനിന്നുമാണ് ഏകദേശം രണ്ടുകിലോയോളം തൂക്കംവരുന്ന കുഴമ്പു രൂപത്തിലുള്ള സ്വർണമാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് യാത്രക്കാരിൽനിന്ന് പിടിച്ചെടുത്തത്ത്.

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് മറ്റ് വസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം നാല് ക്യാപ്‌സൂളുകളിൽ നിറച്ച് കടത്താൻ ശ്രമിച്ച 69.39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. ഒന്നേമുക്കാൽ കിലോ തൂക്കമുണ്ടായിരുന്ന ക്യാപ്‌സൂളുകളാണ് ശരീരത്തിനുള്ളിൽനിന്ന് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽനിന്ന് 1.08 കിലോ തൂക്കമുള്ള സ്വർണം വേർതിരിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മൂന്ന് ക്യാപ്‌സൂളുകളിൽ നിന്നുമായി കുഴമ്പുരൂപത്തിലുള്ള 1059.58 ഗ്രാം തൂക്കംവരുന്ന സ്വർണം കണ്ടെടുത്തിരുന്നു.ഇത് വേർതിരിച്ചെടുത്തപ്പോൾ 63 ലക്ഷം രൂപ വിലവരുന്ന 983.43 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചുവെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു.