കരിപ്പൂരിൽ ക്യാപ്‌സ്യൂളുകളിലാക്കി കൊണ്ടുവന്ന ഒരു കോടിയുടെ സ്വർണം പിടികൂടി; എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ രണ്ടുപേരാണ് കസ്റ്റംസിന്റെ പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക് , മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയതായിരുന്നു ഇവർ. റാഷിക്കിന്റെ പക്കൽ നിന്ന് 1066 ഗ്രാം സ്വർണമിശ്രിതവും മുനീറിൽ നിന്ന് 1078 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്. രണ്ടുപേരും നാല് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ ക്യാരിയറായാണ് രണ്ടുപേരും പ്രവർത്തിച്ചതെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന മൊഴി. ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് തങ്ങളിത് കൊണ്ടുവന്നതെന്നും കസ്റ്റംസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്.