കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു ; കുഞ്ഞിനെ നോക്കാനെത്തിയ യുവതി പിടിയിൽ ; പിടിയിലായത് ലോഡ്ജ് മുറിയിൽ ഒളിവിൽ കഴിയവേ

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ ജോലിചെയ്തിരുന്ന യുവതി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു.

പോത്താനിക്കാട്(എറണാകുളം): കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ ജോലിചെയ്തിരുന്ന യുവതി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടാം തീയതിയായിരുന്നു കേസിനാസ്പദമായം സംഭവം. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പുതിയ കാവിലെ ലോഡ്ജില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍നിന്ന് കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ കെ .എ ഷിബിന്‍, എസ്.ഐ. എം.എസ് മനോജ്, എ.എസ്.ഐ വി.സി സജി, സീനിയര്‍ സി.പി.ഒ.മാരായ സൈനബ, നവാസ്, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.