പറയുന്നത് പോലെ ചെയ്താൽ സ്വപ്നയെ പോലെ കാശുണ്ടാക്കാം ..! എന്തിനും തയ്യാറായാൽ ഉടൻ പണം: വ്യാജ ബിരുദമുള്ള സ്വപ്ന ലക്ഷങ്ങൾ ശമ്പളമുള്ള പദവിയിൽ എത്തിയത് ഇങ്ങനെ
ക്രൈം ഡെസ്ക്
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ പങ്ക് പുറത്ത് വന്നപ്പോൾ മുതൽ കേരളം ചർച്ച ചെയ്യുന്നത് ഈ തട്ടിപ്പുകാരി എങ്ങിനെ ഈ ഉന്നത പദവിയിൽ എത്തി എന്നതാണ്.
സ്വപ്ന സുരേഷിന്റെ പേര് ഉയര്‍ന്നു കേട്ട നാള്‍മുതല്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ സ്വപ്നയെ ആരാണ് ഇത്രയും ഉയര്‍ന്ന പോസ്റ്റിലേക്ക് നിയമിച്ചത് എന്നത് സംബന്ധിച്ചാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ അയോഗ്യത മറച്ചുവച്ച് സ്വപ്നയെ നിയമിച്ചത് സാറ്റ്സ് മുന്‍വൈസ് പ്രസിഡന്റ് ആയ ബിനോയ് ജേക്കബ് ആണെന്ന് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയ മെറിന്‍ മാത്യു.’അധോലോകമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് അവിടത്തെ കാര്യങ്ങള്‍.
അവിടെ ജോലി ചെയ്തതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എന്നില്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. പറയുന്നതുപോലെ ചെയ്താല്‍ സ്വപ്ന എങ്ങനെ കാശുണ്ടാക്കി, അതുപോലെ പണമുണ്ടാക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാമെന്ന് ബിനോയ് ജേക്കബ് എന്നോട് പറഞ്ഞിട്ടുണ്ട്.’- യുവതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബിനെതിരെ മുമ്പ് പരാതി നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ അയാളുടെ സ്വാധീനം കൊണ്ട് കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന അവസ്ഥയിലായെന്നും യുവതി പറയുന്നു. വിമാനത്താവളം പോലുള്ളിടത്ത് ഒരു യോഗ്യതയുമില്ലാത്ത ആളുകള്‍ പണം കൊടുത്ത് ജോലിയില്‍ പ്രവേശിക്കുന്നുണ്ടെന്നും, അര്‍ഹരായവര്‍ക്ക് ജോലി കിട്ടുന്നില്ലെന്നും മെറിന്‍ ആരോപിച്ചു.