play-sharp-fill
കൊറോണയ്ക്കിടയിലും സംസ്ഥാനത്ത് അവസാനിക്കാതെ സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടി

കൊറോണയ്ക്കിടയിലും സംസ്ഥാനത്ത് അവസാനിക്കാതെ സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ

കോഴിക്കോട്: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്.

ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു.

സ്വർണ്ണം കുഴമ്പ്് രൂപത്തിലാക്കിയും അടിവസ്ത്രങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്. കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത് വെറും കാരിയർമാർ മാത്രമാണെന്നും സ്വർണക്കടത്തിനുപിന്നിൽ വൻ ശൃംഖല തന്നെ ഉണ്ടെന്നുമാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്.