
സ്വന്തം കേഖകൻ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിഭയെ വെട്ടിലാക്കി കൊണ്ടിരിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബാഗേജ് വിട്ടുകിട്ടിയിട്ടില്ലെന്ന് കോണ്‍സുലേറ്റ് വിളിച്ചുപറഞ്ഞതു പ്രകാരമാണ് താന്‍ കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും സ്വപ്‌ന ജാമ്യപേക്ഷയിൽ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്‌ന പറഞ്ഞു.
കോണ്‍സുലേറ്റില്‍ നിന്ന് പോന്ന ശേഷവും അവര്‍ തന്റെ സഹായം തേടിയിരുന്നെന്നും കോണ്‍സുലേറ്റ് നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. 2016 മുതലാണ് താന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2019 സെപ്റ്റംബറില്‍ അവിടെ നിന്നും പോന്നു. നിലവിൽ പ്രൈസ് വാട്ടര്‍ കമ്പനിയുടെ കരാര്‍ ജീവനക്കാരിയാണ് താനെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ യു.എ.ഇ കോണ്‍സുലേറ്റ് തന്നോട് സൗജന്യമായി സേവനം തേടിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പരിചയം ഉള്ളതു കൊണ്ടാണ് സേവനം തേടിയത്. കോണ്‍സുലേറ്റ് നടത്തുന്ന പരിപാടിയുമായി സഹകരിച്ചിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാരജരാക്കുമെന്നും സ്വപ്‌ന പറഞ്ഞു.
അതേസമയം നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കസ്റ്റംസിന് പുറമെയാണ് ഇ.ഡിയും കേസ് അന്വേഷിക്കുന്നത്. കസ്റ്റംസ് പ്രധാന പ്രതികളെ പിടിച്ചതിന് ശേഷമായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിക്കുക. ഫെമ നിയമപ്രകാരം കേസ് അന്വേഷിക്കുമെന്നാണ് വിവരം.
വിദേശത്ത് പണകൈമാറ്റം നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന സ്വകാര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷയും സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതിയെന്നരോപിക്കുന്ന സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയില്‍ ഇ-ഫയലിങ് വഴിയാണ് അപേക്ഷ നല്‍കിയത്.