
സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു: സ്വർണക്കടത്തിന്റെ ആശയവിനിമയം നടത്തിയത് ടെലഗ്രാമിൽ: സ്വപ്നയുടെ ഫോണിൽ നിന്നും തെളിവുകൾ കിട്ടിയെന്ന് എൻഐഎ
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചെന്നും കേസിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശിയായ കെ.ടി. റമീസെന്നും എൻഐഎ വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ എൻഐഎ പുറത്ത് വിട്ടത്. പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴിയാണെന്നുള്ളതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പിടിയിലാകും മുമ്പ് പ്രതികള്‍ ടെലിഗ്രാമിലെ സന്ദേശങ്ങള്‍ നീക്കം ചെയ്തിരുന്നു. സിഡാക്കിന്റെ പരിശോധനയില്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു. സ്വപ്നയ്ക്ക് ബാങ്കുകളില്‍ അടക്കം വന്‍നിക്ഷേപമുണ്ടെന്നും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നയതന്ത്രബാഗേജില് സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോട് പ്രതികരിച്ചതായാണ് വിവരം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയ വിരോധത്തിന് തന്നെ ബലിയാടാക്കി. മാധ്യമങ്ങള്‍ കഥമെനയുന്നുവെന്നും എന്‍.ഐ.എ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നെന്നും സ്വപ്ന ആരോപിച്ചു. എന്‍.ഐ. എ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വാദങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റമീസിനെ പ്രതിചേർക്കാൻ നടപടി തുടങ്ങി. ലോക്ക്ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിനു ശ്രമിച്ചതു റമീസാണ്. ഈ ആശയം മുന്നോട്ടുവച്ചത് ഇയാളാണെന്നും എൻഐഎ കണ്ടെത്തി.
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി സ്വപ്നയെയും സന്ദീപിനെയും നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സരിത്തിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
സരിത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെ സമീപിച്ചു. ആറു മൊബൈൽ ഫോണുകളും ലാപ്ടോപ്പുമാണു സ്വപ്ന സുരേഷിൽ നിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതിൽ രണ്ടു മൊബൈൽ ഫോണുകൾ ഫേസ്ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചെന്നും എൻഐഎ വ്യക്തമാക്കി.