ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ ; കാർഗോ ബുക്ക് ചെയ്തതും ബാഗേജ് അയച്ചതും ഫാസിൽ എന്നയാൾ: റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : കേരള സർക്കാരിനെ പിടിച്ചുകുലുക്കിയിരിക്കുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട്ട് പുറത്ത്. യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാൻഡ് റിപ്പോർട്ട്.

കേസിൽ പിടിയിലായ പ്രതി സിരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ കോൺസിലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇയിൽ നിന്നും ഫാസിൽ എന്നയാളാണ് തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത്. കാർഗോ ബുക്ക് ചെയ്തതും ഫാസിൽ ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ നൽകിയ മൊഴി. വിമാനത്താവളത്തിലെ നടപടികൾക്കായി മുൻ പിആർഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു.

രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കള്ളക്കടത്ത് നടന്നതെന്നാണ് കസ്റ്റംസ് പറയുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.