
സ്വർണ്ണക്കടത്ത് കേസ് : എൻ.ഐ. എ സംഘത്തിന്റെ സെക്രട്ടറിയേറ്റിലെ പരിശോധന പൂർത്തിയായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി.
അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെ സെര്‍വര്‍ റൂമും സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു. അതിൽ നിന്നും പരിശോധനയ്ക്കായി ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ സംഘമാണ് സെക്രട്ടറിയേറ്റിൽ പരിശോധന നടത്തിയത്. സംസ്ഥാന ഐടി സെക്രട്ടറിയായ മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.
പരിശോധനയുടെ ഭാഗമായി പതിനഞ്ച് പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നത്.
ആദ്യം പൊതുഭരണ വകുപ്പിന്റെ സെര്‍വര്‍ റൂമാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പിന്നീട് പരിശോധിച്ചിട്ടുണ്ട്