ഷർട്ടിലും പാന്റിലും ഒരു കോടിയോളം വില വരുന്ന സ്വർണ്ണ മിശ്രിതം ; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്ത് കടന്നെങ്കിലും പോലീസ് പൊക്കി ; ദുബായിൽ നിന്നെത്തിയ വടകര സ്വദേശി പിടിയിലായതിങ്ങനെ..!
സ്വന്തം ലേഖകൻ
കോഴിക്കോട്: ദുബായിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ്ണം മിശ്രിതവുമായെത്തിയ യുവാവ് പിടിയിൽ. വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പൊലീസിന്റെ പിടിയിലായത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന് കരിപ്പൂരില്‍ എത്തിയത്. ധരിച്ചിരുന്ന പാന്റിലും ബനിയനിലും ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു.
എന്നാൽ സ്വർണവുമായി ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ എയർപോർട്ടിന് പുറത്ത് വെച്ച് പിടിയിലായത്.
വിദഗ്ദമായി സ്വര്‍ണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതം തേച്ചു പിടിപ്പിച്ച വസ്ത്രഭാഗങ്ങള്‍ തൂക്കി നോക്കിയപ്പോൾ 2.205 കിലോയാണ് ഇതിന്റെ ഭാരം എന്ന് വ്യക്തമായി. ഇതില്‍ നിന്നും 1.750 തൂക്കമുള്ള സ്വര്‍ണ മിശ്രിതമാണ് വേര്‍തിരിച്ചെടുത്തത്. ഇതിനാകട്ടെ ആഭ്യന്തര വിപണിയില്‍ മൊത്തം മൂല്യം ഒരു കോടിയോളം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു .