video
play-sharp-fill

സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

Spread the love

 

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ പിണറായി സ്വദേശിയാണ് എയർ കസ്റ്റംസ് അതികൃതരുടെ പിടിയിലായത്. കാൽ പാദത്തിൽ കെട്ടിവെച്ച ഒരു കിലോ സ്വർണ്ണമാണ് ഇയാളിൽ കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് ചെയ്തു വരികയാണ്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം കാൽ പാദത്തിൽ കെട്ടിവെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
27 ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസവും 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ അമീർ, ഹാറൂൺ നസർ എന്നിവരാണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group